Advertisement

പി വി അൻവറിന് രണ്ടാം വിക്കറ്റ്, മലപ്പുറം S Pക്ക് സ്ഥലം മാറ്റം

September 10, 2024
1 minute Read

മലപ്പുറം എസ്‌ പിക്ക് സ്ഥലം മാറ്റം. മലപ്പുറം S P എസ് ശശിധരനെ മാറ്റി. പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെയാണ് നടപടി. മലപ്പുറത്ത് DYSP മുതൽ സ്ഥലം മാറ്റം. താനുന്നയിച്ച ആരോപണങ്ങൾക്കുപിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിന്റെ സസ്‌പെൻഷൻ ആഘോഷിച്ച് പി.വി. അൻവർ എം.എൽ.എ രംഗത്തെത്തിയിരുന്നു. ‘വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’ എന്നാണ് അൻവർ പോസ്റ്റിട്ടത്.

അതേസമയം എസ്‌ പി എസ് ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് പി വി അൻവർ എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എസ്‌ പി എസ് ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു.

Story Highlights : PV Anvar Malappuram Sp Transfer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top