പാകിസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.8 തീവ്രത
പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. പാകിസ്ഥാനിലെ പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൻ്റെ ആഴം 33 കിലോമീറ്ററാണ്.
Read Also: സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ വിള്ളല്‍? സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ക്കെതിരെ എഫ്‌ഐആര്‍
അതേസമയം, ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. പെട്ടെന്നുള്ള ഭൂചലനം അഫ്ഗാനിസ്ഥാനെയും ബാധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്. ആഗസ്റ്റ് 29 ന്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 255 കിലോമീറ്റർ താഴ്ചയിൽ അഫ്ഗാനിസ്ഥാനിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
Story Highlights : An earthquake of magnitude 5.8 struck Pakistan on Wednesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here