Advertisement

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ അധ്യാപകൻ ഇസ്‌തിരി ചൂടാക്കി പൊള്ളിച്ചു

September 11, 2024
Google News 1 minute Read

മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. മതപഠന വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായാണ് പരാതി. വിഴിഞ്ഞം സ്വദേശി അജ്മൽഖാനാണ് ക്രൂര പീഡനത്തിനിരയായത്. ഉമയൂർ അഷറഫി എന്ന മദ്രസ അധ്യാപകനാണ് ശാരീരികമായി അക്രമിച്ചത്. കണ്ണൂർ കൂത്തുപറമ്പിലെ മത പഠന ശാലയിലെ വിദ്യാർത്ഥിയാണ് അജ്മൽ ഖാൻ.

പഠനകാര്യത്തിൽ വേണ്ട ശ്രദ്ധകൊടുക്കുന്നില്ലെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഈ വിവരം പുറത്തുപറയാൻ ശ്രമിച്ച അജ്മലിനെ ഉമയൂർ അഷറഫി കൂടുതൽ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം മാനസികമായി തകർന്ന അജ്മൽ പിന്നീട് വീട്ടുകാരുമായി സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഇതേ തുടർന്ന് അജ്മലിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. വീട്ടിലെത്തിയിട്ടും അജ്മൽ മർദ്ദനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞിരുന്നില്ല. സംശയം തോന്നിയ വീട്ടുകാർ കുട്ടിയെ ശ്രദ്ധിച്ചുനോക്കുമ്പോഴാണ് ശരീരത്തിൽ പൊള്ളിയ പാടുകളടക്കമുള്ള മുറിവുകൾ കാണുന്നത്.

ചൂരൽ കൊണ്ട് മൃഗീയമായി അടിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി ശരീരത്തിന്റെ പുറം ഭാഗത്ത് പൊള്ളിക്കുകയും ചെയ്തു. അജ്മൽ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വീട്ടുകാരുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു.

Story Highlights : Attack in Madrasa Student in Vizhinjam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here