ചാനലിന്റേത് വ്യാജ വാർത്ത, ആരോപണങ്ങൾക്ക് പിന്നിൽ മുട്ടിൽ മരംമുറി കേസ് അന്വേഷണമെന്ന് DYSP വി.വി ബെന്നി
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് താനൂർ DYSP വിവി ബെന്നി. മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിൻ്റെ വിരോധമാണ് ഇതിന് പിന്നിലെന്ന് വിവി ബെന്നി പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ചാനൽ സംപ്രേഷണം ചെയ്ത വാർത്ത മൂന്ന് ദിവസത്തിനകം നീക്കിയില്ലെങ്കിൽ നിയമനടപടി. അല്ലാത്ത പക്ഷം ചാനലിനെതിനെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎസ്പി വിവി ബെന്നി അറിയിച്ചു.
മുട്ടിൽമരം മുറി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് തടയാനാണ് വീട്ടമ്മയെ ഉപയോഗിച്ച് ചാനൽ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ബെന്നി നേരത്തെ പരാതി നൽകിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എസ്പി സുജിത് ദാസും, സിഐയും പീഡിപ്പിച്ചെന്നും ഡിവൈഎസ്പി വി.വി.ബെന്നി മോശമായി പെരുമാറിയെന്നുമായിരുന്നു യുവതി നടത്തിയ ആരോപണം.
Story Highlights : Dysp vv benny legal action on allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here