”നിത്യ‘മേനൻ’ എന്നത് ഞാൻ കണ്ടുപിടിച്ച പേര്, ‘മേനോൻ’ എന്നല്ല അതിനെ വായിക്കേണ്ടത്”; നിത്യ മേനൻ

തന്റെ യഥാർത്ഥ പേര് നിത്യ ‘മേനോൻ’ എന്നല്ലെന്നാണ് നടി നിത്യ മേനൻ. ‘മേനൻ’ എന്നത് താൻ കണ്ടുപിടിച്ച പേരാണെന്നും മേനോൻ എന്നല്ല വായിക്കേണ്ടതെന്നും നിത്യ പറയുന്നു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. എൻ.എസ്. നിത്യ എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. എന്നാൽ സിനിമയിൽ എത്തിയപ്പോൾ മേനൻ എന്നത് മേനോൻ എന്ന് മാധ്യമങ്ങൾ എഴുതുക ആയിരുന്നുവെന്നും നിത്യ പറയുന്നു.
ന്യൂമറോളജി പ്രകാരമാണ് തന്റെ പേരിട്ടത്. അച്ഛന്റെയും അമ്മയുടെയും പേരിന്റെ ആദ്യക്ഷരം എടുത്ത് മേനൻ എന്ന വാക്ക് ഉപയോഗിക്കുക ആയിരുന്നു. അമ്മയുടെ പേര് നളിനിയും അച്ഛന്റെ പേര് സുകുമാർ എന്നുമാണ്. എൻ, എസ് എന്നീ അക്ഷരങ്ങൾക്ക് ചേരുന്നത് ‘എൻ എം എൻ എം’ എന്ന് ന്യൂമറോളജി പ്രകാരം കണ്ടെത്തി. അതിനെയാണ് പരിഷ്കരിച്ച് മേനൻ എന്നാക്കി മാറ്റിയതെന്ന് നിത്യ പറയുന്നു.
അയ്യങ്കാർ കുടുംബത്തിലുള്ള ആളാണ് നിത്യയുടെ അച്ഛൻ. അമ്മ മേനോൻ പശ്ചാത്തലത്തിൽ ഉള്ള ആളും. എങ്കിലും ഇരുവരുടെയും ജതി മകളുടെ പേരിൽ വരരുതെന്ന് അവർ ആഗ്രഹിച്ചിരുന്നുവെന്ന് നിത്യ പറയുന്നു.
ബാംഗ്ലൂരിൽ സ്ഥിര താമസമാക്കിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും അവിടെ എല്ലാവർക്കും പേര് തന്നെയായിരുന്നു ഇനിഷ്യലിന് പകരം ഉണ്ടായിരുന്നതെന്നും നിത്യ പറയുന്നു. യാത്രകൾ ഇഷ്ടപ്പെടുന്ന തനിക്ക് പാസ്പോർട്ടിൽ അടക്കം പേരിന്റെ ഇനിഷ്യൽ പൊല്ലാപ്പ് ആയതോടെ താൻ തന്നെ ഒരു പോംവഴി കണ്ടെത്തിയെന്ന് നടി പറയുന്നു.
Story Highlights : Nithya menen reveals surname is a creation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here