Advertisement

‘ഒരു കൊട്ട നാരങ്ങ അയച്ച പി വി അൻവറിന് ഒരു ലോഡ് നാരങ്ങ തിരിച്ചയക്കുന്നു’: പി കെ അബ്ദുറബ്ബ്‌

September 11, 2024
Google News 2 minutes Read

യൂത്ത് ലീഗിന് ഒരു കൊട്ട നാരങ്ങ അയച്ച പി വി അൻവർ എംഎൽഎയെ പരിഹസിച്ച് ലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. യൂത്ത് ലീഗിന് നാരങ്ങ അയച്ചുകൊടുക്കുന്നുവെന്ന അൻവറിൻ്റെ പോസ്റ്റിന് മറുപടിയായാണ് പി കെ അബ്ദുറബ്ബ് രംഗത്തെത്തിയത്.

‘യൂത്ത് ലീഗിന് ഒരു കൊട്ട നാരങ്ങ അയച്ച പരിമിതി വിജയൻ്റെ സ്വന്തം പി വി അൻവറിന് ഒരു ലോഡ് നാരങ്ങ തിരിച്ചയക്കുന്നു. തന്നതിനൊക്കെ വയറു നിറച്ചുകൊടുക്കും. ഞങ്ങൾക്കതാണൻവറേശീലം,’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എഡിജിപി എം ആർ അജിത് കുമാറിനെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് അൻവർ തോക്ക് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ച് അൻവറിന് കളിതോക്ക് അയച്ച് കൊണ്ട് യൂത്ത് ലീഗ് രംഗത്തെത്തി. ഇതിന് മറുപടിയായിരുന്നു അൻവർ യൂത്ത് ലീഗിന് നാരങ്ങ അയക്കുന്നുവെന്ന പോസ്റ്റ് കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ്

യൂത്ത് ലീഗിന് ഒരു കൊട്ട നാരങ്ങ
അയച്ച പരിമിതി വിജയൻ്റെ
സ്വന്തം പി.വി. അൻവറിന് ഒരു
ലോഡ് നാരങ്ങ തിരിച്ചയക്കുന്നു.
തന്നതിനൊക്കെ വയറു നിറച്ചു
കൊടുക്കും
ഞങ്ങൾക്കതാണൻവറേ
ശീലം!

Story Highlights : p k abdurabb reply on p v anwar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here