Advertisement

വയനാട് പുനരധിവാസം; സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി,എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

September 11, 2024
Google News 2 minutes Read
tp

സിപിഐഎമ്മിന്റെ യോഗം പ്രധാനമായും ചർച്ച ചെയ്തത് മുന്നണി സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള സംഘടനാപരമായ കാര്യങ്ങളെകുറിച്ചാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ . സംസ്ഥാനത്തുടനീളം സിപിഐഎമ്മിനെ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ കൂടുതൽ ശക്തമാക്കി ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാവുന്ന നിലയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: RSS-ADGP കൂടിക്കാഴ്ച: ‘ഇന്റലിജൻസ് റിപ്പോർട്ട് പി ശശി പൂഴ്ത്തി; ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ചു’; പിവി അൻവർ

കേരളത്തിൽ വയനാട് പാർലമെൻറ്റ് മണ്ഡലത്തിലേക്കും പാലക്കാട്‌, ചേലക്കര അസ്സംബിലി മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പുകൾ നടക്കാൻ പോകുകയാണ് ഇതിന്റെ പ്രാഥമികമായ ആലോചന ഇന്നത്തെ യോഗത്തിൽ നടത്തി. ഇന്ന് കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഏറ്റവും വലിയ പ്രശ്നം വയനാട് പുനരധിവാസമാണ്. പുനരധിവാസത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ എൽഡിഎഫിന് സംതൃപ്തിയാണുള്ളത്. പുനരധിവാസം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുകയാണ്. താത്കാലികമായി എല്ലാ കുടുംബങ്ങൾക്കും സംരക്ഷണം നൽകാനും ജീവിതോപാധികൾ നഷ്ട്ടമായവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകാനും സംസ്ഥാന സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

Story Highlights : Wayanad Rehabilitation; Satisfied with the government’s activities, LDF convener TP Ramakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here