രണ്ടു വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് തിരിച്ചു വരാന്‍ ഫോര്‍ഡ്; താല്‍പ്പര്യം പ്രകടിപ്പിച്ച് സര്‍ക്കാരിന് കത്ത് നല്‍കി
പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോര്‍ഡ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട കമ്പനി തമിഴ്‌നാട് സര്‍ക്കാരിന് കത്ത് നല്‍കി. കയറ്റുമതിക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ചെന്നൈയിലെ പ്ലാന്റ് പുനര്‍നിര്‍മിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് കത്ത് നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അമേരിക്കയില്‍ വച്ച് ഫോര്‍ഡ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
ആഗോള വിപണികളിലേക്കുള്ള കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചെന്നൈ പ്ലാന്റ് പുനര്‍നിര്‍മിക്കാനാണ് കമ്പനിയുടെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. തമിഴ്‌നാട്ടില്‍ ഫോര്‍ഡ് കമ്പനിക്കുണ്ടായിരുന്നത് കരുത്തുറ്റ സാന്നിധ്യമായിരുന്നു. 12000 ജീവനക്കാരാണ് സംസ്ഥാനത്ത് ഇവര്‍ക്കുണ്ടായിരുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 തൊഴിലുകള്‍ കൂടി സൃഷ്ടിക്കുകയാണ് കമ്പനിയുടെ ഉദ്ദേശം.
Read Also: ഇന്ത്യയിലെ മികച്ച നഗരം ഡൽഹി, കേരളത്തിൽ നമ്പർ വൺ കൊച്ചി; തിരുവനന്തപുരം വളരെ പിന്നിൽ
2021ലാണ് കനത്ത നഷ്ടത്തെ തുടര്‍ന്ന് ചെന്നൈയിലെയും ഗുജറാത്തിലെ സാനന്ദിലെയും നിര്‍മാണം ഫോര്‍ഡ് നിര്‍ത്തിയത്. പത്ത് വര്‍ഷം കൊണ്ട് 2 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായത് ആഭ്യന്തര വില്‍പനയ്ക്കായി കാര്‍ നിര്‍മിക്കുന്നത് നിര്‍ത്താന്‍ കന്പനിയെ പ്രേരിപ്പിച്ചു. 2022ല്‍ കയറ്റുമതിക്കുള്ള കാര്‍ നിര്‍മാണവും നിര്‍ത്തി ഇന്ത്യന്‍ കാര്‍ വിപണിയില്‍ നിന്ന് ഫോര്‍ഡ് പിന്‍വാങ്ങി.
Story Highlights : Ford To Return To India After 2 Years With Reopening Of Chennai Plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here