സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക നേട്ടത്തിനു വേണ്ടി; കൊന്നത് നെഞ്ചില്‍ ചവിട്ടിയും കഴുത്ത് ഞെരിച്ചുമെന്ന് പ്രതികള്‍

ആലപ്പുഴ കലവൂര്‍ 72 കാരി സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക നേട്ടത്തിനു വേണ്ടിയെന്ന് പ്രതികള്‍. നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തും കഴുത്ത് ഞെരിച്ചുമാണ് കൊന്നതെന്ന് മാത്യൂസും ശര്‍മിളയും ചോദ്യം ചെയ്യലില്‍ പൊലീസിനോട് വെളിപ്പെടുത്തി. കര്‍ണാടകത്തില്‍ നിന്ന് ഇന്ന് രാവിലെ ആലപ്പുഴയിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ക്ക് കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ സുഭദ്രയുടെ ആഭരണങ്ങളില്‍ പകുതിലധികവും മുക്കുപണ്ടമായിരുന്നു. ഉടുപ്പിയിലെത്തിയാണ് പ്രതികള്‍ ഇത് തിരിച്ചറിഞ്ഞത്. ആലപ്പുഴയിലും ഉഡുപ്പിയിലുമായി വളയും കമ്മലും വിറ്റു.
Read Also: സുഭദ്ര കൊലക്കേസ്; കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു
ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്‍പതിനു പ്രതികള്‍ ഒളിവില്‍പ്പോയി. അതേസമയം, കര്‍ണാടകയില്‍ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശര്‍മ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്.
Story Highlights : Subhadra was killed for financial gain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here