വമ്പൻ ഓഫറുകൾ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ എത്തുന്നൂ

ആമസോണിന്റെ ഈ വർഷത്തെ ഏറ്റവും വലിയ സെയിൽ ആയ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. എല്ലാ തവണത്തേതിനേക്കാളും മികച്ച ഓഫറുകൾ ഇത്തവണത്തെ ഗ്രേറ്റ് ഇന്ത്യൻ സെയിൽ മേളയിൽ ആമസോൺ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്തമാസം 8നാണ് സെയിൽ ആരംഭിക്കുകയെന്നാണ് വിവരം. പ്രൈം മെമ്പേഴ്സിന് ഒരു ദിവസം മുൻപേ ഷോപ്പിംഗ് ആരംഭിക്കാൻ കഴിയും.
ഇലക്ട്രോണിക്, ഗാഡ്ജറ്റ്, ഫാഷൻ, ബുക്ക്സ്, എന്നിവയെല്ലാം ഓഫറിൽ ലഭിക്കുന്നതാണ്. സെയിൽ സമയത്ത്, ഉപഭോക്താക്കൾക്ക് എസ്ബിഐ ബാങ്ക് കാർഡ് ഇടപാടുകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ സെയിൽ മേളയിൽ മൊബൈലിനും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് ലഭിക്കും. ഐഫോണും മുൻനിര ഫോണുകളും വാങ്ങാനായി കാത്തിരിക്കുന്നവർക്ക് ഗ്രേറ്റ് ഇന്ത്യൻ സെയിൽ വലിയൊരു ആശ്വസമാകും നൽകുക.
സ്മാർട്ട് ടിവികൾക്കും പ്രൊജക്‌ടറുകൾക്കും 65 ശതമാനം വരെ കിഴിവും, ഗെയിമിംഗിനും സ്മാർട്ട് ആക്‌സസറികൾക്കും 70 ശതമാനം വരെ കിഴിവും ലഭിക്കും. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024ൽ ആമസോണും ഫയർ ടിവിയും 55 ശതമാനം വരെ കിഴിവിൽ ലഭ്യമാകും. പ്രമുഖ സ്മാർട്ട് ടി.വി ബ്രാൻഡുകളായ എയ്സർ, എൽ.ജി, ഷവോമി മുതൽ ടോഷിബയുടേത് വരെ എല്ലാത്തിൻറെയും മികച്ച പ്രൊഡക്ടുകൾ മികച്ച ഓഫറിൽ ലഭിക്കും.
Story Highlights : Amazon Great Indian Festival Sale 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here