Advertisement

വഴിയാത്രക്കാർക്ക് നേരെ പടക്കം എറിഞ്ഞ് കാർ യാത്രക്കാർ; സംഭവം ആലപ്പുഴയിൽ

September 14, 2024
Google News 1 minute Read

വഴിയാത്രക്കാർക്ക് നേരെ പടക്കം എറിഞ്ഞ് കാർ യാത്രക്കാർ. ആലപ്പുഴ കാർത്തികപ്പള്ളി-മുതുകുളം റോഡിലായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു വഴിയാത്രക്കാർക്ക് നേരെ ഓലപ്പടക്കം എറിഞ്ഞത്. ടാക്സി വാഹനത്തിൽ സഞ്ചരിച്ചവരാണ് പടക്കം എറിഞ്ഞത്. അഞ്ച് യുവാക്കളാണ് വാഹനത്തിൽ സഞ്ചരിച്ചത്. ഇവർ സഞ്ചരിച്ചുകൊണ്ട് പുറത്തേക്ക് പടക്കം എറിയുകയായിരുന്നു.

ഇവർ എറിഞ്ഞ ഓലപ്പടക്കം പിന്നാലെ വന്ന വാഹന യാത്രക്കാരന്റെ ദേഹത്തേക്കും വീണു. റോഡിൽ യാത്രക്കാർക്ക് ഭീഷണിയാകും വിധമായിരുന്നു ഇവരുടെ യാത്ര. വാഹനത്തിന്റെ മുൻ ഭാ​ഗത്ത് ഇരുന്നയാളാണ് പടക്കം എറിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വന്ന വാഹനത്തിലിരുന്നയാളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Story Highlights : Car passenger throw firecrackers at pedestrians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here