Advertisement

അന്ന് അറസ്റ്റിലായ എയിംസിലേക്ക് തന്നെ ഒടുവില്‍ യെച്ചൂരി മടങ്ങി

September 14, 2024
Google News 2 minutes Read
YECHURI

1975ല്‍ അടിയന്തരാവസ്ഥ കാലത്ത് എയിംസ് ആശുപത്രിയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന ചരിത്രമുണ്ട് സീതാറാം യെച്ചൂരിക്ക്. അന്ന് അദ്ദേഹം ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്നു. പിതാവിനെ എയിംസില്‍ പ്രവേശിപ്പിച്ച സമയമായിരുന്നു അത്. ഒളിവില്‍ പോയ സീതാറാം യെച്ചൂരി എയിംസിലുള്ള പിതാവിനെ കാണാന്‍ വരാതിരിക്കില്ലെന്ന് പൊലീസ് കണക്കുകൂട്ടി. ഈ കണക്കുകൂട്ടല്‍ പിഴച്ചില്ല. രാത്രി അച്ഛനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ യെച്ചൂരിയെ അറസ്റ്റ് ചെയ്തു.

ഇതേ എയിംസിലേക്ക് തന്നെയാണ് ഒടുവില്‍ അദ്ദേഹം മടങ്ങിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ തന്റെ മൃതശരീരം നല്‍കിക്കൊണ്ട്. എയിംസിനെ അത്രക്ക് വിശ്വാസവുമായിരുന്നു യെച്ചൂരിക്കെന്ന് ജീവിതപങ്കാളി സീമ ചിശ്തിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചെറിയൊരു അസുഖം വന്നാല്‍ പോലും അങ്ങോട്ട് പോകാമെന്ന് പറയുമെന്നും സീമ പറയുന്നു.

Read Also: ‘ചിരകാലം ചെന്താരകം’; സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി

വിലാപയാത്രയ്ക്ക് ശേഷം വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ മൃതശരീരം ദില്ലി എയിംസിന് കൈമാറിയത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സ്വന്തം ശരീരം സമര്‍പ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. എയിംസ് അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങി. യെച്ചൂരിയുടെ അമ്മ കല്പകം യെച്ചൂരിയുടെ മൃതദേഹവും ഇതേ മാതൃകയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി കൈമാറിരുന്നു.

Story Highlights : Sitaram Yechury’s family donates his body to AIIMS for teaching

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here