എകെജി ഭവനില്‍ ഇന്ന് യെച്ചൂരി എത്തിയത് പതിവിലും നേരത്തെ; അവസാന റെഡ്സല്യൂട്ടുമായി സഖാക്കള്‍
സിപിഐ എമ്മിന്റെ ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് ഇന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി അല്‍പ്പം നേരത്തെ എത്തി. വസന്ത് കുഞ്ചിലുള്ള വീട്ടില്‍ നിന്നും ഏകദേശം 40 മിനിറ്റ് ദൂരമുണ്ട് പാര്‍ട്ടി ആസ്ഥാനത്തേക്ക്. ഡല്‍ഹിയിലെ ഗതാഗതക്കുരുക്കിലും മറ്റും പെട്ട് പാര്‍ട്ടിയോഫീസിലേക്ക് എത്തുമ്പോള്‍ 11 മണിയോളമാകും. അവിടെയെത്തുമ്പോള്‍ കാണാന്‍ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ കാത്തു നില്‍ക്കുന്നുണ്ടാവും. അവസാന യാത്രയ്ക്ക് മുന്‍പ് ഒരിക്കല്‍ കൂടി ഇന്നദ്ദേഹം എകെജി ഭവനില്‍ എത്തിയത് പത്തേ കാലിനാണ്. ഇത്തിരി നേരത്തെ, പതിവ് ചിരിയില്ല, മാധ്യമ പ്രവര്‍ത്തകരോടുള്ള കുശലാന്വേഷണമില്ല. കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ രക്തപതാക പുതച്ച് യെച്ചൂരി എത്തി.
പ്രിയ സഖാവിനെ ഒരു നോക്ക് കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ കര്‍ഷകരും സാധാരണക്കാരുമുള്‍പ്പടെ നിരവധി പേരാണ് എകെജി ഭവനിലേക്ക് എത്തുന്നത്. മുദ്രാവാക്യം മുഴക്കിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ പ്രിയ സഖാവിന് വിട നല്‍കുന്നത്.
Read Also: സീതാറാം യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് രാജ്യം; മൃതദേഹം വൈകീട്ട് എംയിസിന് കൈമാറും
കോണ്‍ഗ്രസ് നേതാകളായ സോണിയാ ഗാന്ധി, പി ചിദബരം, ജയറാം രമേഷ്, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സമാജവാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്, ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ് ദേശീയ നേതാക്കളുടെ വലിയ നിര തന്നെ യെച്ചൂരിയെ അവസാനമായി കാണാന്‍ എത്തി. നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാള്‍ അടക്കമുള്ള വിദേശ നേതാക്കളും പ്രതിനിധികളും യ്യെച്ചൂരിക്ക് ആദരം അര്‍പ്പിച്ചു.
Story Highlights : nation paid last respects to sitaram yechury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here