Advertisement

സിപിഐഎമ്മിന് താൽക്കാലിക ജനറൽ സെക്രട്ടറി ഉടൻ ഇല്ല; യെച്ചൂരിക്ക് പകരം ആര്?

September 15, 2024
Google News 2 minutes Read
yechury

സിപിഐഎം ജനറൽ സെക്രട്ടറി സീതറം യെച്ചൂരിയുടെ മരണം പാർട്ടി നേതൃതലത്തിൽ ഉണ്ടാക്കിയ ആഘാതം വലുതാണ്. ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ അന്തരിച്ച ആദ്യ നേതാവാണ് യെച്ചൂരി. പകരം ആര് എന്ന ചോദ്യം ഉയരുമ്പോൾ, തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി.

അടുത്ത വർഷം ഏപ്രിൽ രണ്ടു മുതൽ ആറു വരെ മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ മൂന്നു ടേം പൂർത്തിയാക്കി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ ആകസ്മികമായ നിര്യാണം. എന്നാൽ യെച്ചൂരിക്ക് പകരം സിപിഐഎമ്മിന് ഒരു താൽക്കാലിക ജനറൽ സെക്രട്ടറിയായി ആരെയും പ്രഖ്യാപിക്കില്ല. നിലവിൽ ഡൽഹിയിൽ പാർട്ടി സെൻററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും. ഈ മാസം 28 ന് ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കും. വൃന്ദ കാരാട്ട്, ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം , എം എ ബേബി എന്നീ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് സൂചന.

Read Also: അന്ന് അറസ്റ്റിലായ എയിംസിലേക്ക് തന്നെ ഒടുവില്‍ യെച്ചൂരി മടങ്ങി

സീതാറാം യെച്ചൂരിക്ക്‌ പകരം, ദേശീയ തലത്തിൽ പാർട്ടിയുടെ വനിതാ മുഖമായ വൃന്ദ കാരാട്ട് ജനറൽ സെക്രട്ടറിയാകണം എന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. എന്നാൽ വൃന്ദ കാരാട്ട്, 75 വയസ്സ് പ്രായപരിധി പിന്നിട്ടതിനാൽ വരുന്ന പാർട്ടി കോൺഗ്രസിൽ ഒഴിയേണ്ടതായി വരും.

അതേസമയം, നാൽപ്പതു വർഷം മുമ്പ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പദവി എംഎ ബേബി ഒഴിഞ്ഞപ്പോൾ പകരം ആ സ്ഥാനത്തേക്കുവന്നത് സീതാറാം യെച്ചൂരിയായിരുന്നു.ഇപ്പോൾ യെച്ചൂരി ചരിത്രത്തിലേക്ക് മായുമ്പോൾ സിപിഐഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബി വന്നുകൂടായ്കയില്ല. കേരള ഘടകത്തിന്റെ പിന്തുണ ഇതിൽ നിർണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, എംവി ഗോവിന്ദൻ, എ വിജയരാഘവൻ എന്നിവരാണ് ബേബിയെ കൂടാതെ കേരളത്തിൽ നിന്നും പിബിയിലുള്ളത്.

Story Highlights : CPI(M) No Temporary General Secretary Soon; Who will replace Yechury?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here