Advertisement

പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയ സംഭവം; മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ

September 15, 2024
Google News 3 minutes Read
perambra

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയ സംഭവത്തിൽ പ്രതികരണവുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ . ആന അക്രമകാരി അല്ല, വൈകുന്നേരത്തോടെ കാട് കയറും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ ആനയെ മയക്ക് വെടിവെക്കേണ്ട സാഹചര്യമില്ലെന്നും നില വഷളായാൽ മാത്രമെ വെടിവെക്കുന്ന
കാര്യം പരിഗണിക്കൂ. കരുതൽ നടപടികളുടെ ഭാഗമായി മയക്കുവെടി വെക്കാനുള്ള സംഘത്തെ പ്രദേശത്തേക്ക് വിന്യസിക്കാൻ നിർദ്ദേശമുണ്ടെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

അതേസമയം, ചൂട് കൂടിയാൽ ആന വൈലൻ്റ് ആകാൻ സാധ്യതയുണ്ടെന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിക്ക് ട്വന്റി ഫോറിനോട് പറഞ്ഞു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം പേരാമ്പ്രയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ ആന സെയ്ഫ് സോണിലാണ് ആനയെ നിരീക്ഷിച്ച് വരികയാണ്, രാത്രിയിൽ കാട് കയറ്റാനാകുമെന്നാണ് പ്രതീക്ഷ അതിനുള്ള മുന്നൊരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. വയനാട് നിന്നുള്ള RRT ടീം സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ മയക്കുവെടി വെക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.

നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്നത് പേരാമ്പ്രയിലെ ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ്.പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെ പന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്.

Story Highlights : Incident of wild elephant landing in Perambra; Chief Wildlife Warden that there is no need for drug shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here