ഓണപ്പിറ്റേന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഇന്നത്തെ വിലയറിയാം
ഓണപ്പിറ്റേന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സ്വര്‍ണം ഗ്രാമിന് 15രൂപയുടേയും പവന് 120 രൂപയുടേയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6880 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 55040 രൂപയും നല്‍കേണ്ടി വരും. (Gold price kerala september 16)
കഴിഞ്ഞ മേയ് 20നാണ് സ്വര്‍ണവില റെക്കോഡ് കടന്നത്. പവന് 55,120 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുറയാന്‍ തുടങ്ങി. ഇപ്പോള്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനകള്‍ ശക്തമായതോടെ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കരുതി നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ തുടങ്ങി. തുടര്‍ന്ന് രാജ്യാന്തര സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി റെക്കോഡ് കടക്കുകയാണ്.
ഔണ്‍സിന് 2,580 ഡോളര്‍ കടന്ന് മുന്നേറുകയാണ് വില. വിവാഹ-ഉത്സവ സീസണില്‍ വില കൂടുന്നത് ഉപഭോക്താക്കളെ വലയ്ക്കും. പവന്‍ വിലയ്ക്കൊപ്പം പണിക്കൂലിയും ജി എസ് ടിയും ചേരുന്പോള്‍ 60,000 രൂപയോളം കൊടുത്തെങ്കിലേ ഒരു പവന്‍ കിട്ടൂ എന്ന അവസ്ഥയാണ്. ഭൗമ രാഷ്ട്രീയ പ്രശ്നങ്ങളും വിലതക്കയറ്റവുമൊക്കെ ആശങ്കയാകുമ്പോള്‍ സ്വര്‍ണത്തിന് കരുത്തേറുകയാണ്.
Story Highlights : Gold price kerala september 16
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here