കൊല്ലത്ത് സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചുവീഴ്ത്തി യുവതിയുടെ ശരീരത്തിലൂടെ കാറെടുത്ത് ഡ്രൈവര്‍ മുന്നോട്ടുപോയി; നാട്ടുകാരെ വെട്ടിച്ച് കടന്ന ഡ്രൈവര്‍ക്കായി തിരച്ചില്‍
കൊല്ലം മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികരെ കാര്‍ ഇടിച്ചു വീഴ്ത്തി. റോഡില്‍ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി കാര്‍ ഓടിച്ചവര്‍ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റു. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശിയായ അജ്മല്‍ നിലവില്‍ ഒളിവിലാണ്. കാറും, കാറില്‍ ഉണ്ടായിരുന്ന യുവ വനിത ഡോക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അജ്മലിനെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. (hit and run case in Kollam woman died in accident)
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ കാര്‍ ഡ്രൈവര്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
Read Also: കളിയാവേശത്തില്‍ അതിജീവനത്തിന്റെ പുതുപാഠം; ഐ.എസ്.എല്‍ താരങ്ങളുടെ കൈപിടിച്ച് വയനാട്ടിലെ കുട്ടികള്‍
കാര്‍ കുറച്ചുകൂടി മുന്നോട്ടുപോയെങ്കിലും നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി കാര്‍ നിര്‍ത്തിക്കാനായി. എങ്കിലും നാട്ടുകാരെ കബളിപ്പിച്ച് അജ്മല്‍ രക്ഷപ്പെടുകയും വനിതാ ഡോക്ടര്‍ കാറിലിരിക്കുകയുമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത വനിതാ ഡോക്ടറുടെ സുഹൃത്താണ് വാഹനം ഓടിച്ചിരുന്നത്.
Story Highlights : hit and run case in Kollam woman died in accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here