Advertisement

ജമ്മു കാശ്മീർ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, വോട്ടെടുപ്പ് ബുധനാഴ്ച

September 16, 2024
Google News 2 minutes Read
election 2024

ജമ്മു കാശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നടക്കുന്ന ആദ്യവോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധിയെഴുതും. ജമ്മു കാശ്മീരിൽ അനുഛേദം 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ജമ്മുകശ്മീരിലെ 90 അംഗ നിയമസഭയിലേക്ക് വാശിയേറിയ മത്സരമാണ് ഇത്തവണ നടക്കുന്നത്.

ജമ്മു കാശ്മീരിനെ ഭീകരവാദത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടാനാണ് കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും ശ്രമമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. അനിച്ഛേദം 370 ചരിത്രമായെന്നും, ആരു വിചാരിച്ചാലും അത് മടക്കി കൊണ്ടുവരാൻ ആകില്ലെന്നും പ്രചാരണത്തിന് എത്തിയ അമിത് ഷാ വ്യക്തമാക്കി.

Read Also: ‘രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകും’; വിവാദ പരാമർശവുമായി ശിവസേന MLA

PDP നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇല്‍ത്തിജ മുഫ്തി,സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കോൺഗ്രസ്‌ മുൻ കശ്മീർ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ എന്നിവയാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖ സ്ഥാനാർഥികൾ.

അതേസമയം, ജമ്മുകശ്മീരിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഭീകരാക്രമണങ്ങൾ പതിവായ സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷാ ഏജൻസികളോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും സുരക്ഷ ഉറപ്പാക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് സെപ്തംബർ 25 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും ഒക്ടോബർ ഒന്നിന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.

Story Highlights : Jammu and Kashmir Elections; The campaign is over and voting is on Wednesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here