Advertisement

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് ഒരാഴ്ചയായി തകരാറില്‍; രോഗികളെ മുകള്‍ നിലയിലെത്തിക്കുന്നത് തുണിയില്‍ കെട്ടി

September 17, 2024
Google News 3 minutes Read
lift at Pathanamthitta General Hospital has been out of order

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. ഒരാഴ്ചയായി ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരിതം. ( lift at Pathanamthitta General Hospital has been out of order)

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ഒരാഴ്ച മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലകളിലേക്ക് രോഗികളെ തുണിയില്‍ കെട്ടിയാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് മുകള്‍ നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു രോഗി താഴെ വീണിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സ്വന്തം മണ്ഡലത്തിലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയുള്ളത്. വിഷയത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി.

Read Also: ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു; എട്ട് മരണം; 2750ലധികം പേര്‍ക്ക് പരുക്ക്; ഭൂരിഭാഗം പേരുടേയും മുഖവും കൈകളും തകര്‍ന്നു

സംഭവം പരിശോധിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ആശുപത്രിയാര്‍ തയ്യാറായിട്ടില്ല അടിയന്തരമായി പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

Story Highlights : lift at Pathanamthitta General Hospital has been out of order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here