Advertisement

‘നിപ’; മലപ്പുറത്തെ 13 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

September 17, 2024
Google News 2 minutes Read
nipha negative

മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി.നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്. മരിച്ച രോഗിയിൽ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കിൽ എട്ടു മുതൽ 10 ദിവസങ്ങൾക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുക. സമ്പർക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയിൽ പെട്ട 26 പേർക്ക് പ്രതിരോധ മരുന്നു നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. യുവാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്. ഇതുമായിബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also: എം പോ​ക്‌​സ് ലക്ഷണം; ഒരാൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ

അതിനിടെ ദുബായിൽ നിന്ന് കഴിഞ്ഞാഴ്ച എത്തിയ എടവണ്ണ ഒതായി സ്വദേശിക്കാണ് എംപോക്സ് രോഗലക്ഷണങ്ങൾ കാണിച്ചത്. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സിന് സമാനമായ കുമിളകളുമായി ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ ഇയാൾ ചികിത്സ തേടി. സ്രവ പരിശോധനയ്ക്കായി സാമ്പിൾ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചു. എംപോക്സാണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Story Highlights : nipha The result of 13 people’s saliva test was negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here