24 എക്സ്ക്ലൂസീവ്; ‘ബുക്ക് മൈ ഷോ’യുമായി കിടപിടിക്കാൻ പറ്റുന്നതായിരുന്നു ഉണ്ണി ശിവപാലിന്റെ ഇ-ടിക്കറ്റിങ് ആപ്പ്; ടെണ്ടർ കിട്ടേണ്ടതായിരുന്നു, സുരേഷ് ബാലാജി
ഉണ്ണി ശിവപാലിന്റെ ഇ -ടിക്കറ്റിങ് ആപ്പിനെ പ്രകീർത്തിച്ച് തീയറ്റർ ഉടമയും ഫിയോക്ക് ഭാരവാഹിയുമായ സുരേഷ് ബാലാജി. സർക്കാർ നിർമിച്ച ഓൺലൈൻ ടിക്കറ്റിങ് ആപ്പിനെക്കാൾ ഏറെ മികച്ചതായിരുന്നു ഉണ്ണിശിവപാൽ കണ്ടെത്തിയ ആപ്പ്. 6 മാസം തന്റെ തീയറ്ററിൽ ഈ ആപ്പ് ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ കൂടുതൽ സിനിമകൾ ആപ്പിലേക്ക് എത്തിയിരുന്നില്ല അതുകൊണ്ടാണ് ഒഴിവാക്കിയതെന്നും സുരേഷ് ബാലാജി ട്വന്റി ഫോറിനോട് പറഞ്ഞു.
സംസ്ഥാന സർക്കാർ ‘കൈരളി ശ്രീ’യിൽ ഉപയോഗിച്ചതിനേക്കാൾ മികച്ചതായിരുന്നു ഉണ്ണി ശിവപാലിന്റെ ആപ്പ്. സർക്കാർ ടെണ്ടർ ഉണ്ണിയ്ക്ക് ലഭിക്കേണ്ടതായിരുന്നു പക്ഷെ അത് എന്തുകൊണ്ട് ലഭിച്ചില്ല എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇതുവരെ ഇല്ല. അതിനുള്ള ക്വാളിറ്റി ശിവപാലിന്റെ ആപ്പിന് ഉണ്ടായിരുന്നതാണെന്നും ഇപ്പോഴും അതുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണെന്നും സുരേഷ് ബാലാജി വ്യക്തമാക്കി.
ഒരു പക്ഷെ ആപ്പ് കൂടുതൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ അതിൽ കൂടുതൽ അപ്ഡേഷനുകൾ വരുമായിരുന്നുവെന്നും ബുക്ക് മൈ ഷോ പോലുള്ള ആപ്പുകളുമായി കിടപിടിക്കാൻ പറ്റുന്ന രീതിയിലേക്ക് അത് വളർന്നേനെയെന്നും സുരേഷ് ബാലാജി കൂട്ടിച്ചേർത്തു. നികുതി വെട്ടിപ്പ് പൂർണമായി തടയാൻ ഉപകരിക്കുന്ന സംവിധാനമായിരുന്നു സർക്കാരിന്റെ സിനിമ ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷൻ.
സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ഉണ്ണി ശിവപാൽ രംഗത്തെത്തിയിരുന്നു. കുറഞ്ഞ ചെലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വൻകിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണൻ അട്ടിമറിച്ചെന്നായിരുന്നു ആരോപണം.
Story Highlights : സർക്കാരിന്റെ സിനിമ ടിക്കറ്റിങ് ആപ്പും ഫെഫ്കയും തമ്മിൽ എന്താണ് ബന്ധം? ആരോപണത്തെ നിയമപരമായി നേരിടും; ബി ഉണ്ണികൃഷ്ണൻ
ഉണ്ണി ശിവപാലിന്റെ ഐ-നെറ്റ് വിഷൻ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ബി ഉണ്ണികൃഷ്ണൻ നിഷേധിച്ചാൽ തെളിവുകൾ പുറത്തു വിടുമെന്നും ഉണ്ണി ശിവപാൽ ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ അപ്ലിക്കേഷനിൽ സിനിമ ബുക്ക് ചെയ്യാൻ വേണ്ടിയിരുന്നത് സർവീസ് ചാർജ് ആയി 10 രൂപ മാത്രമായിരുന്നു. ഇതിൽ അഞ്ച് രൂപ ക്ഷേമനിധിയിലേക്കും അഞ്ച് രൂപ തിയറ്റർ ഉടമകൾക്കുമായിരുന്നു.
എന്നാൽ ശിവപാലിന്റെ ആരോപണത്തെ പൂർണമായി നിഷേധിച്ചുകൊണ്ട് ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. ഇത് സത്യസന്ധമല്ലാത്ത ആരോപണമാണെന്നും നിയമപരമായി നേരിടുമെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. സർക്കാരിന്റെ ഇ – ആപ്പിനും ഫെഫ്കയ്ക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഉണ്ണികൃഷ്ണൻ ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights : Unni Sivapal’s e-ticketing app could compete with Book My Show apps; Should have got the tender, Suresh Balaje
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here