Advertisement

കാണാതായിട്ട് 54 ദിവസം; ആദം ജോ ആന്റണിയെ പെട്രോൾ പമ്പിൽ വച്ച് കണ്ടെന്ന് ജീവനക്കാരി

September 19, 2024
Google News 1 minute Read

പള്ളുരുത്തി സ്വദേശി ആയ 20കാരനെ കാണാതായ കേസിൽ 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. 20കാരൻ ആദം ജോ ആൻറണിയെ കുറിച്ചാണ് പോലീസ് അന്വേഷണത്തിലും യാതൊരു വിവരവും ലഭിക്കാത്തത്. അതേസമയം കുട്ടിയുടെ പിതാവ് നടത്തിയ അന്വേഷണത്തിൽ 20 വയസ്സുകാരനെ തുറവൂരിന് സമീപത്തെ പെട്രോൾ പമ്പിൽ കണ്ടിരുന്നതായി ജീവനക്കാരി പിതാവിനോട് വെളിപ്പെടുത്തി.

എന്നാൽ ഈ വിവരത്തെ കുറിച്ച് പോലും തുടരന്വേഷണം നടത്താൻ പൊലീസിന് സാധിച്ചിട്ടില്ല. 20 വയസ്സ് മാത്രമുള്ള ഒരാൾ സൈക്കിളോടുകൂടി കാണാതായിട്ട് ആ സൈക്കിൾ പോലും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല എന്നതും അന്വേഷണസംഘത്തിന്റെ മികവിനെ പോലും ചോദ്യം ചെയ്യുന്നതാണ്.

നഗരം മുഴുവൻ ക്യാമറകണ്ണിൽ ആണെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണ് ഷിപ്പ് യാഡിനു സമീപം സൈക്കിളുമായി പോയ 20കാരനെ കണ്ടെത്താൻ പോലീസിന് ഒരു സൂചന പോലും ലഭിക്കാത്തത്. ജൂലൈ 28ന് ആദം സൈക്കിൾ ചവിട്ടി നീങ്ങുന്ന ദൃശ്യങ്ങൾ ഷിപ്പിയാടിന്റെ സമീപത്തുനിന്ന് ലഭിച്ചത് മാത്രമാണ് പോലീസ് അന്വേഷണത്തിൽ ആകെ കണ്ടെത്താനായത്.

ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ തുടരന്വേഷണം നടത്തിയില്ലെങ്കിൽ നിലവിൽ അവശേഷിക്കുന്ന തെളിവുകൾ കൂടി ഇല്ലാതാക്കാനുള്ള സാഹചര്യമാകും ഉണ്ടാവുക. മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റിട്ട് പോലും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല എന്നത് കൊച്ചി സിറ്റി പോലീസിനും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതയാണ്.

Story Highlights : Missing student Adam Jo Antony Investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here