പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം; പൊലീസ് കണ്ടെടുത്ത അസ്ഥികൾ കുഞ്ഞുങ്ങളുടേതെന്ന് സ്ഥിരീകരണം

തൃശൂർ പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പൊലീസ് കണ്ടെടുത്ത അസ്ഥികൾ കുഞ്ഞുങ്ങളുടേത് തന്നെയെന്ന് സ്ഥിരീകരണം. തൃശൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം പൊലീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഭവിന്റെയും അനീഷയുടെയും വീടിന്റെ പരിസരങ്ങളിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ശാസ്ത്രീയ പരിശോധന നടത്തി. കേസിൽ പ്രതികളായവർ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
2021ലാണ് ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. പ്രസവിക്കുന്നതിന് മുന്‍പ് തന്നെ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. പിന്നീട് കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്നതെന്ന് അനീഷ മൊഴി മാറ്റി. യൂട്യൂബ് നോക്കി ശുചിമുറിയിലാണ് പ്രസവിച്ചതെന്നും ഗര്‍ഭം മറച്ചുവെക്കാന്‍ വയറ്റില്‍ തുണികെട്ടിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. രണ്ട് പ്രസവകാലവും മറച്ചുപിടിക്കാന്‍ യുവതി ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചതും യുവതിക്ക് സഹായമായിരുന്നു.
നവജാത ശിശുക്കളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനില്‍ ഭവിൻ എത്തിയതോടെയാണ് കൊലപാതവിവരം പുറത്തറിയുന്നത്. ജൂണ്‍ 28ന് രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ ഇയാൾ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Highlights :Murder of newborn babies in Puthukkad; Bones recovered by police confirmed to be those of babies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here