Advertisement

സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിന് ഇന്ന് തുടക്കം; മറ്റുരക്കുന്നത് പതിനാറോളം ടീമുകൾ

September 19, 2024
1 minute Read

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഖോബാർ കോർണീഷ് സോക്കർ ക്ലബ്ബ് സംഘടിപ്പിക്കുന്ന സോക്കർ സൂപ്പർ കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻറ്റിന് ഇന്ന് തുടക്കമാകും. ദമ്മാം ഗൂക്ക സ്റ്റേഡിയത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖരായ പതിനാറോളം ടീമുകൾ തമ്മിൽ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.

അൽ കോബാറിൽ നടന്ന ട്രോഫി ലോഞ്ചിൽ സക്കീർ വള്ളക്കടവ് അധ്യക്ഷം വഹിച്ചു. ഷബീർ മുണ്ടോട്ടിൽ ,അനസ് ബീരിച്ചേരി ,ലിയാക്കത്തലി ,അബ്ദുള്ള വി പി പി , ഹരിദാസ് സാഹർ ,അജ്മൽ ,അഷ്‌റഫ് സോണി,വസീം ബിരിച്ചേരി,ഷാഫി കോഴിക്കോട്, എന്നിവർ സംബന്ധിച്ചു . ജുനൈദ് നീലേശ്വരം സ്വാഗതവും ഹനീഫ മഞ്ചേരി നന്ദിയും പറഞ്ഞു.

Story Highlights : Soccer Super Cup Cricket Tournament will start today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top