നായിക എന്റെ ഭാര്യയാണ്, മേതിൽ ദേവികയുടെ സിനിമ കാണാൻ എത്തി മുകേഷ് എംഎൽഎ; വിവാദങ്ങളിൽ പ്രതികരിച്ചില്ല

വിവാദങ്ങളിൽ പ്രതികരിക്കാത്തെ എം മുകേഷ് എംഎൽഎ. തിരുവനന്തപുരത്ത് മേതിൽ ദേവിക നായികയായി എത്തുന്ന സിനിമ ആദ്യ ദിവസം കാണാൻ എത്തിയതായിരുന്നു മുകേഷ്. മേതിൽ ദേവികയുടെ സിനിമ ‘കഥ ഇന്ന് വരെ’ എന്ന് സിനിമ ഇന്നായിരുന്നു റീലിസ്. എന്നാൽ സിനിമ മേഖലയിലെ വിവാദങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.
നായിക എന്റെ ഭാര്യയാണ്, അതുകൊണ്ടല്ലേ ആദ്യ ദിവസം തന്നെ സിനിമ കാണാൻ വന്നത്. നല്ല സിനിമയാണ്. ഇറങ്ങിയ മിക്ക സിനിമകളും തീയറ്ററിൽ കണ്ടു. ഇറങ്ങിയ സിനിമകൾ എല്ലാം നല്ല സിനിമകളാണെന്നും മറുപടി. എന്നാൽ വിവാദങ്ങൾ സിനിമയെ ബാധിച്ചോ എന്ന ചോദ്യത്തിന് മുകേഷ് മറുപടി നൽകിയില്ല.
അതേസമയം മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരായ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഓഡീഷനായി ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ ബന്ധുകൂടിയായ നടി നിരവധി പേർക്ക് നടി തന്നെ കാഴ്ചവെച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു.
മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും യുവതി ആരോപിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
Story Highlights : M Mukesh MLA to Watch Methil Devika Movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here