ADGPക്കെതിരായ വിജിലൻസ് അന്വേഷണം; അന്വേഷണ ചുമതല യോഗേഷ് ഗുപ്തക്ക്; അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. വിജിലൻസ് മേധാവി യോഗേഷ് ഗുപ്തക്ക് അന്വേഷണ ചുമതല. എഡിജിപിയെക്കൾ ഉയർന്ന റാങ്ക് ഡിജിപി യോഗേഷ് ഗുപ്തക്ക് മാത്രമാണ്. 5 വിഷയങ്ങളാണ് അന്വേഷിക്കുക.
ഇന്നലെയാണ് ഡിജിപിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിടനിർമാണവും അന്വേഷണ പരിധിയിലുണ്ടാകും. എസ്പി സുജിത് ദാസിനെതിരെയും അന്വേഷണം നടക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാർശ നൽകിയത്.ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദിക്കൽ, വൻതുക നൽകി തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കേസ് ഒതുക്കാൻ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കണം എന്നായിരുന്നു ശിപാർശ.
എ ഡിജിപിക്കെതിരെ ഉയർന്ന സാമ്പത്തികാരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാൻ ആകില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ വിശദീകരണം. തുടർന്നാണ് വിജിതലൻസ് അന്വേഷണത്തിന് ഡിജിപി ശിപാർശ നൽകിയത്. ഡിജിപിയുടെ ശുപാർശയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിച്ചാൽ മാത്രമേ അന്വേഷണം ആരംഭിക്കാൻ ആകൂ എന്ന നിലപാടിലായിരുന്നു വിജിലൻസ്.
Story Highlights : Special investigation team will be decided today for vigilance investigation against ADGP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here