Advertisement

‘ഭർത്താവ് കുളിക്കില്ല, ഇടയ്ക്ക് ഗംഗാജലം തളിക്കും’; നാറ്റം സഹിക്കാതെ വിവാഹമോചനം തേടി യുവതി

September 20, 2024
Google News 1 minute Read

യുപിയിൽ ഭർത്താവ് ദിവസവും കുളിക്കാത്തതിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഭർത്താവ് മാസത്തിൽ രണ്ടുതവണ കുളിച്ചാലായി എന്നാണ് യുവതി പറയുന്നത്. പതിവായി കുളിക്കാത്തതിനാൽ, അയാൾക്ക് അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട് എന്നും അത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നുമാണ് ഭാര്യയുടെ പരാതി.

ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും 40 ദിവസമേ ആയിട്ടുള്ളൂ. അതിനിടയിലാണെങ്കിൽ യുവാവ് ആകെ കുളിച്ചത് ആറേ ആറ് തവണയാണത്രെ. അങ്ങനെയാണ് വിവാഹം കഴിഞ്ഞ് അധികം ദിവസങ്ങൾ കഴിയും മുമ്പ് തന്നെ യുവതി വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുന്നത്.

യുവതി ഭർത്താവിന്റെ ഈ വൃത്തിയില്ലായ്മ കാരണം നേരത്തെ തന്നെ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീടാണ് കേസ് കൊടുത്തത്. സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

രാജേഷ് എന്ന യുവാവ് പറയുന്നത്, താൻ ​ഗം​ഗാജലം ഉപയോ​ഗിച്ച് ദേഹം ശുദ്ധീകരിക്കുന്നുണ്ട്, അതിനാൽ കുളിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നാണ്. ആഴ്ചയിൽ ഒരിക്കൽ താൻ ​ഗംഗാജലം ശരീരത്തിൽ തളിക്കും അങ്ങനെ താൻ ശുദ്ധിയായും വൃത്തിയായും ഇരിക്കും. അതിനാൽ കുളിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് യുവാവ് പറയുന്നത്.

Story Highlights : woman seeks divorce for no bathing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here