Advertisement

ലഡ്ഡു പരിശുദ്ധം, കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തും; മായം കണ്ടെത്താനുള്ള യന്ത്രം ഉടനെന്ന് തിരുപ്പതി ദേവസ്വം

September 21, 2024
1 minute Read

ലോക പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വിശദീകരണവുമായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി). പരിശുദ്ധിയോടെയാണ് നിലവിൽ ലഡ്ഡു തയ്യാറാക്കുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി.

നെയ്യിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള യന്ത്രം ഉടൻ സ്ഥാപിക്കുമെന്നും ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഭക്തർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭക്തരുടെ വിശുദ്ധി സംരക്ഷിക്കാൻ ട്രസ്റ്റ് പ്രതിജ്ഞാബദ്ധമാണെന്നും സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി.

മായം കലർന്ന നെയ്യ് വിതരണം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തിലാണെന്നും ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ ജെ. ശ്യാമള പറഞ്ഞു. നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിന്റെ (എൻഡിഡിബി) ഡിസംബറിലോ ജനുവരിയിലോ പ്രവർത്തനക്ഷമമായേക്കും. അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ ലഡ്ഡു നിർമ്മാണത്തിന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന നെയ്യുടെ ഗുണനിലവാരവും പരിശുദ്ധിയും ഉറപ്പാക്കുമെന്ന് ശ്യാമള റാവു പറഞ്ഞു.

Story Highlights : Tirupati ladu devotees need not worry devaswom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top