‘ഇന്ത്യയുടെ ആത്മാവ്’ ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു
അൽഖോബാർ : നമ്മുടെ മാതൃരാജ്യമായ ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൗദി അൽഖോബാർ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എഡ്യൂകൈറ്റ്സ് ന് കീഴിൽ വിദ്യാർത്ഥികൾക്കായി ‘ഇന്ത്യയുടെ ആത്മാവ് / Soul of India’ എന്ന വിഷയത്തിൽ നടത്തിയ ലേഖന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം മിദ്‌ലാജ് മിദു ബിൻ അബ്ബാസ് മുണ്ടക്കുളം, അസദുൽ ഇലാഹ് ബിൻ അസീം ആലപ്പുഴ, മുഹമ്മദ് അസ്ഹർ ബിൻ അബ്ദുൽ മജീദ് താനാളൂർ എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ ജലീൽ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ടീമാണ് വിധിനിർണയം നടത്തിയത്. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ദേശീയതയും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുതകുന്ന രീതിയിലുള്ള രചനകളാണ് ലഭ്യമായതെന്ന് ജൂറി വിലയിരുത്തി. ലേഖന മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. ഏറ്റവും മികച്ച ആദ്യ മൂന്ന് രചനകൾക്ക് പ്രത്യേക സമ്മാനവും അനുമോദനപത്രവും മറ്റുള്ള എല്ലാവർക്കും പാർട്ടിസിപ്പന്റ്സ് സർട്ടിഫിക്കറ്റും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Story Highlights : Essay Contest Winners Announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here