Advertisement

‘കർണാടക വഴി ഒരു ചരക്ക് വാഹനവും വിടില്ല’; ഷിരൂരിൽ തിരച്ചിൽ നിർത്തിയാൽ സമരമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ

September 22, 2024
Google News 2 minutes Read

ഷിരൂരിൽ തിരച്ചിൽ നിർത്തിയാൽ സമരത്തിലേക്ക് കടക്കുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ. കർണാടക വഴി ഒരു ചരക്ക് വാഹനവും വിടില്ലെന്നും തടപ്പാടി അതിർത്തിയിൽ തടയുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് തിരച്ചിലിന് സജ്ജമെന്ന് നേതാവ് റഹ്മാൻ പത്തിരിപ്പാല അറിയിച്ചു.

ഷിരൂരിൽ അർജുനടക്കം രണ്ട് ഡ്രൈവർമാരെയാണ് കണ്ടെത്താനുള്ളത്. ഷിരൂരിൽ നടക്കുന്നത് നാടകമാണെന്ന് ലോറിയുടമ മനാഫ് പറ‍ഞ്ഞിരുന്നു. ഗംഗാവലിയിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്നും കണ്ടെത്തിയാൽ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകുമെന്നും മനാഫ് പറഞ്ഞു. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതോടെ ഭീഷണിയുമായി അധികൃതർ രംഗത്തെത്തി. മാൽപെ ഇതിന് വഴങ്ങാത്തത്തിൽ ഭീഷണിയുണ്ടായെന്നും മനാഫ് ആരോപിച്ചു.

Read Also: ‘ഗംഗാവലിയിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയ മാൽപെയെ അധികൃതർ ഭീഷണിപ്പെടുത്തി’: ലോറിയുടമ മനാഫ്

അതേസമയം ഷിരൂരിൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കിയിരുന്നു. ഡ്രഡ്ജർ ഉപയോ​ഗിച്ചുള്ള തിരച്ചിൽ 10 ദിവസം കൂടി നീട്ടുന്നതിനായി ഡ്രഡ്ജർ കമ്പനിയുമായി സംസാരിച്ചതായി എംഎൽഎ അറിയിച്ചു. റിട്ട. മേജർ ജനറൽ ഇന്ദ്രബാലനെ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വീണ്ടും പരിശോധന നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ഉള്ള ഭിന്നതയെ തുടർന്ന് മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ തിരച്ചിൽ നിർത്തി മടങ്ങിയിരുന്നു.

Story Highlights : Lorry Owners Association says strike if search is stopped in Shirur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here