ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ മരുന്നുകൾ വാഗ്ദാനം ചെയ്ത് മോദി; നാളെ ട്രംപിനെയും കാണും
പ്രധാനമന്ത്രി നരേന്ദ്ര മോദി -യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഡെലവെയറിലെ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഇൻഡോ-പസഫിക് രാജ്യങ്ങൾക്കായി 40 ദശലക്ഷം വാക്‌സിൻ ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും ഉൾപ്പെടെ നൽകുമെന്ന് കാൻസർ മൂൺ ഷോട്ട് പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിൽ ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നീ രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി പുരോഗമിക്കുകയാണ്.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിൽ എത്തിയത്.
അതേസമയം ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
‘പ്രധാനമന്ത്രി മോദി, നമ്മൾ ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോഴെല്ലാം, പുതിയ സഹകരണ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവ് എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്നും അത് വ്യത്യസ്തമായിരുന്നില്ല.’ – ഡെലാവറിലെ വിൽമിങ്ടനിലുള്ള തന്റെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ബൈഡൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
Story Highlights : PM Modi Meets President Biden In US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here