Advertisement

ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി, 1000ത്തോളം പേർക്ക് പരിക്ക്

September 23, 2024
Google News 2 minutes Read

ലെബനോന് നേരെ ഇസ്രയേൽ തൊടുത്തുവിട്ട രൂക്ഷമായ ആക്രമണത്തിൽ 274 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേർക്ക് പരിക്കേറ്റു. 2006 ൽ ഇസ്രയേൽ – ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേൽ നടത്തിയ ഏറ്റഴും രൂക്ഷമായ ആക്രമണമാണിത്. ദക്ഷിണ ലെബനോനിൽ ഇസ്രയേൽ തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഹിസ്ബുല്ല ആയുധങ്ങൾ സൂക്ഷിച്ച സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിൻ്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം.

ആക്രമണത്തിന് മുൻപ് ഇസ്രയേലിൽ നിന്ന് 80000 ത്തോളം ഫോൺ കോളുകൾ എത്തിയെന്നും വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞുപോകാൻ ഈ സന്ദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്നും ലെബനോനിലെ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Read Also: ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു; 300 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍

അതിനിടെ വരും നാളുകൾ കൂടുതൽ സംഘർഷഭരിതമായിരിക്കുമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവന മധ്യേഷ്യയിൽ സംഘ‍ർഷം ശക്തമാകുമെന്ന മുന്നറിയിപ്പ് നൽകുന്നു. പേജർ സ്ഫോടന പരമ്പരയ്ക്ക് പിന്നിൽ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നുമുള്ള ഹിസ്ബുല്ലയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണ പരമ്പര ഇസ്രയേൽ നടത്തുന്നത്.

Story Highlights : Israel warns Lebanese civilians to leave homes, weapon storage areas.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here