Advertisement

ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘം? പൊലീസിനെതിരെ ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

September 23, 2024
Google News 2 minutes Read

സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത് സംഘവുമായി ചേർന്ന് ചിലർ പോലീസിനെതിരെ ഗൂഢാലോചന നടത്തിയത്. ആരോപങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് നി​ഗമനം.

ചില പൊലീസുകാരുടെ സഹായവും ഇതിന് ലഭിച്ചെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഈ പോലീസുകാരുടെ പേര് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടാ ഇന്റലിജൻസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടന്നത്. സേനയ്ക്കെതിരെ നടന്ന നീക്കങ്ങളെല്ലാം കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം.

Read Also: ‘പരസ്യപ്രസ്താവന താൽക്കാലികമായി അവസാനിപ്പിച്ചു; സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്’; പിവി അൻവർ

എസ്പി സുജിത് ദാസിനെതിരെയായിരുന്നു അൻവർ ഗുരുതര ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്. പിവി അൻവറിന്റെ ആരോപണങ്ങൾ വന്നതിന് ശേഷമാണ് ഇന്റലിജൻസ് പരിശോധന ആരംഭിച്ചത്. ഇതിലാണ് ചില സ്വർണക്കടത്ത് സംഘങ്ങൾ പൊലീസ് സേനയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യ അന്വേഷണം തുടരും. ആഭ്യന്തര അന്വേഷണവും നടത്തും. സ്വർണക്കടത്ത് സംഘത്തിനൊപ്പം നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടാകും. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലും സ്വർണക്കടത്ത് സം​ഘത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

Story Highlights : Intelligence report says Gold smuggling gangs behind conspiracy against police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here