Advertisement

‘പ്രവർത്തകർക്ക് ഒപ്പം’: മുഖ്യമന്ത്രിക്ക് ഒപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി വി അൻവർ

September 23, 2024
Google News 2 minutes Read

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുള്ള ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പി വി അൻവർ എംഎൽഎ. പ്രവർത്തകർക്ക് ഒപ്പം ഉള്ളതാണ് പുതിയ കവർ ചിത്രം. ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്ന അൻവറിനെ മുഖ്യമന്ത്രി കഴിഞ്ഞദിവസം തള്ളിയിരുന്നു. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം അൻവറിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു.

എന്നാൽ സിപിഐഎം പുറത്തിറക്കിയ പ്രസ്താവനക്ക് താഴെ അൻവറിനെ അനുകൂലിച്ചുകൊണ്ട് നിരവധി അനുഭാവികളാണ് രം​ഗത്തെത്തിയത്. അതേസമയം സിപിഐഎമ്മിന്റെ നിർദേശം അനുസരിച്ച് പരസ്യപ്രസ്താവനകൾ താത്കാലികാമയി അവസാനിപ്പിച്ചെന്ന് പിവി അൻവർ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.

Read Also: ‘പരസ്യപ്രസ്താവന താൽക്കാലികമായി അവസാനിപ്പിച്ചു; സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്’; പിവി അൻവർ

പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്. പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പിൽ പിവി അൻവർ പറഞ്ഞു. പോലീസിലെ പുഴുക്കുത്തുകൾ ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറയുന്നു. പാർട്ടിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും പിവി അൻവർ പറയുന്നു. നൽകിയ പരാതികൾക്ക്‌ പരിഹാരമുണ്ടാവുമെന്ന ബോധ്യം ഉണ്ട്. ചില പുഴുക്കുത്തുകൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും എന്നും ഉറപ്പുണ്ട്‌. പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകില്ലെന്നും പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Story Highlights : PV Anvar has changed Facebook cover picture with the CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here