Advertisement

‘തൃശൂര്‍ പൂരം കലക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു, തിരുവമ്പാടി ദേവസ്വത്തിന് പങ്ക്’; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ട്വന്റിഫോറിന്

September 23, 2024
Google News 2 minutes Read
Thrissur pooram controversy DGP's report against thiruvambady devaswom

തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. (Thrissur pooram controversy DGP’s report against thiruvambady devaswom)

തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവര്‍ക്ക് ഇടതുവിരുദ്ധ രാഷ്ട്രീയമാണുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്‍ ഉള്‍പ്പെടെ എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ തിരുവമ്പാടി ദേവസ്വം അധികൃതര്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്ന് പരമാവധി വൈകിപ്പിച്ചു. സിറ്റി പൊാലീസ് കമ്മീഷനര്‍ പക്വത ഇല്ലാതെ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Read Also: ‘ആടുജീവിത’വും ‘ആട്ട’വും പുറത്ത്; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പൊലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights : Thrissur pooram controversy DGP’s report against thiruvambady devaswom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here