24 വാര്‍ത്തയെന്ന തരത്തില്‍ എം വി ജയരാജനെ ലക്ഷ്യംവച്ച് വ്യാജ പ്രചാരണം; സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ച ആൾക്കെതിരെ കേസ്
തന്റേതെന്ന പേരില്‍ വ്യാജ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതിനെതിരെ സിപിഐഎം നേതാവ് എം വി ജയരാജന്‍ നല്‍കിയ പരാതിയില്‍ നടപടി. മുനീര്‍ ഹാദി എന്നയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ട്വന്റിഫോര്‍ ന്യൂസിന്റെ വെബ്‌സൈറ്റിലെ വാര്‍ത്തയുടെ ഡിസൈനില്‍ 24 ലോഗോ ഉള്‍പ്പെടെ പതിപ്പിച്ച് വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ചയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ വര്‍ഗീയ വിഭജന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വ്യാജ പ്രചാരണം നടത്തിയത് എന്ന് എഫ്‌ഐആറില്‍ പറയുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ വാര്‍ത്ത ട്വന്റിഫോറിന്റേതല്ലെന്നും സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും ട്വന്റിഫോര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചിരുന്നു. (fake news targeting M V Jayarajan accused arrested)
പി വി അന്‍വറിനേയും മുഖ്യമന്ത്രിയേയും ബന്ധപ്പെടുത്തിയായിരുന്നു ജയരാജനെ ലക്ഷ്യംവച്ച് വ്യാജ പ്രചാരണം. അന്‍വര്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ ഒരു കൂട്ടം ജിഹാദികളാണെന്ന് ജയരാജന്‍ പറഞ്ഞെന്നായിരുന്നു വ്യാജ വാര്‍ത്തയുടെ തലക്കെട്ട്. ജയരാജന്റെ ചിത്രത്തോടൊപ്പമായിരുന്നു വ്യാജ സ്‌ക്രീന്‍ ഷോട്ട്.
Story Highlights : fake news targeting M V Jayarajan accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here