ഹ്യുണ്ടായ്, സ്വിഗ്ഗി ഐപിഒകള്‍ക്ക് സെബിയുടെ അനുമതി

വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെയും പ്രാധമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി. രാജ്യത്തെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഐപിഒയിലൂടെ ഏകദേശം 25000 കോടി രൂപ സമാഹരിക്കാനാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്. 11,000 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്.
ജൂണിലാണ് ഹ്യുണ്ടായ് ഐപിഒയുമായി ബന്ധപ്പെട്ട് സെബിയില്‍ അപേക്ഷ നല്‍കിയത്. കമ്പനിയുടെ 14.2 കോടി ഓഹരികളാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ രീതിയില്‍ വിറ്റഴിക്കുക. ഐപിഒ നവംബറില്‍ നടക്കുമെന്നാണ് സൂചന. ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് പ്രാഥമിക ഓഹരി വില്‍പ്പന നടത്തുന്ന ആദ്യ കാര്‍ കമ്പനിയാണ് ഹ്യുണ്ടായ്. 2003ല്‍ മാരുതി സുസുകി ഐപിഒയുമായി എത്തിയിരുന്നു.
Read Also:ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ
ഏപ്രിലിലാണ് സ്വിഗ്ഗി ഐപിഒയുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് പേപ്പര്‍ സെബിക്ക് സമര്‍പ്പിച്ചത്. കമ്പനി നവംബറില്‍ തങ്ങളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്നാണ് സൂചന. സൊമാറ്റോ ഐപിഒയിലേക്ക് കടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വിഗ്ഗിയും ഇതിലേക്കെത്തുന്നത്.
Story Highlights : Hyundai Motors, Swiggy IPOs get Sebi nod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here