അന്‍വറിന് വിശ്വാസം കള്ളക്കടത്തുകാരുടെ മൊഴി, അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ട്: വിമര്‍ശിച്ച് എം സ്വരാജ്

പാര്‍ട്ടിയെയും മുഖ്യമന്ത്രിയേയും കടുത്ത പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലുകളില്‍ അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. അന്‍വറിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും ഇടതുപക്ഷം വിട്ട് പുറത്തുപോകാന്‍ അന്‍വര്‍ കാരണങ്ങള്‍ ഉണ്ടാക്കുകയാണെന്നും സ്വരാജ് പറഞ്ഞു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിച്ചുവരികയാണ്. അന്വേഷണം പൂര്‍ത്തിയാകാന്‍ പോലും കാത്തുനില്‍ക്കാതെയാണ് ആക്ഷേപം ഉന്നയിക്കുന്നത്. ഇതില്‍ നിന്നും അന്വേഷണവും നടപടിയുമല്ല അന്‍വറിന്റെ ആവശ്യമെന്ന് മനസിലാകുന്നുണ്ടെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ സ്വരാജ് പറഞ്ഞു. (M swaraj against P V Anvar)
വലതുപക്ഷത്തിന്റെ നാവായി അന്‍വര്‍ മാറുന്നുവെന്ന് സ്വരാജ് കുറ്റപ്പെടുത്തി. അന്‍വറിന് വിശ്വാസം കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും മൊഴിയാണ്. അവര്‍ പറയുന്നത് ഉയര്‍ത്തിപ്പിടിച്ച് എംഎല്‍എ ആരോപണം ഉന്നയിക്കുന്നത് മോശമാണ്. കള്ളക്കടത്ത് സംഘങ്ങള്‍ പറയുന്നത് അനുസരിച്ച് ഭരിക്കാനാവില്ല. വലതുപക്ഷത്തിന്റെ ചതിക്കുഴിയില്‍ വീണുവെന്ന് പി വി അന്‍വര്‍ തെളിയിക്കുകയാണ്. തെറ്റായ പ്രവണതകള്‍ക്കെതിരെ പൊരുതി വന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. വലതുപക്ഷ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവനായി അന്‍വര്‍ മാറി. അന്‍വറിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഉള്‍പ്പെടെയാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് അഗ്നിപര്‍വതത്തിന് മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ തകര്‍ക്കും. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ പിണറായി വിജയന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. പൊതുപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ പ്രമാണിത്വമാണ് ഈ സര്‍ക്കാരിന്റെ സംഭാവനയെന്നും അന്‍വര്‍ വിമര്‍ശിച്ചിരുന്നു.
Story Highlights : M swaraj against P V Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here