‘അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ’; അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് എം സ്വരാജ്

അന്തരിച്ച മുൻ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിഎം സ്വരാജ്. അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന് എം സ്വരാജ് പറഞ്ഞു. സൗഹൃദ സന്ദർശനം എന്ന് സ്വരാജ് വ്യക്തമാക്കി.
വി വി പ്രകാശിന്റെ കുടുംബവുമായി വർഷങ്ങളായുള്ള ബന്ധം. ഒരു കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് ആദ്യമായി പ്രകാശ് ഭാര്യയെ പരിചയപ്പെടുത്തിയത്. വിവി പ്രകാശമായുള്ള നല്ല ഓർമ്മകൾ പങ്കുവെച്ചതിനുശേഷം ആണ് മടക്കം എന്നും സ്വരാജ് പറഞ്ഞു.
സന്ദർശനത്തെ ചൊല്ലി മറ്റാരെയെങ്കിലും ആശങ്കപ്പെടുത്താൻ താനില്ല എന്നും ഇടതു സ്ഥാനാർഥി പറഞ്ഞു. അദ്ദേഹത്തിൻ്റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തിൻ്റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥി ഇവിടെ വരാത്ത കാര്യം തനിക്കറിയില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാർഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ലെന്നും എം സ്വരാജ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.
Story Highlights : m swaraj visited v v prakash home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here