Advertisement

സ്ക്രീൻ ടൈം കൂടുതൽ; 2050 ആവുമ്പോഴേക്കും നൂറുകോടി കുട്ടികൾ കണ്ണട വെക്കേണ്ടി വരും

September 26, 2024
Google News 2 minutes Read
myopia

കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും മയോപിയ അഥവാ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ വ്യാപകമാകുകയാണിപ്പോൾ. പാൻഡെമിക്കിനോട് സാമ്യമുള്ള കാഴ്ച പ്രശ്നങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം.

ചൈനയിലെ സൺ യാറ്റ്-സെൻ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ 50 രാജ്യങ്ങളിലായി 5.4 ദശലക്ഷത്തിലധികം പേർ പങ്കെടുത്ത 276 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 30 വർഷമായി കുട്ടികളിലും കൗമാരക്കാർക്കിടയിലും ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മയോപിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണ്. 85.95 ശതമാനമാണിത്. കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയ ബാധയ്ക്ക് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. പെണ്‍ക്കുട്ടികളില്‍ സംഭവിക്കുന്ന ശാരീരിക മാറ്റമാണ് ഇതില്‍ ഒരു പ്രധാന ഘടകം. കൂടാതെ ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്ക് ഔട്ട് ഡോര്‍ പ്രവര്‍ത്തനം കുറവാണെന്നതും മറ്റൊരു കാരണമായി ​ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2050 ആകുമ്പോഴേക്കും ആഗോളതലത്തിൽ 39.80% കുട്ടികളും കൗമാരക്കാരും മയോപിക് ആയിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മയോപിയ ഉണ്ടാവാനുള്ള കാരണങ്ങൾ

കുട്ടികളിലും യുവാക്കളിലും അമിതമായി കണ്ടുവരുന്ന സ്ക്രീൻ ടൈം തന്നെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങൾ, അടുത്തിരിക്കുന്ന വസ്തുക്കളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുക, വീടിനകത്ത് കൂടുതൽ സമയം ചെലവഴിക്കുക എന്നിവ അപകട ഘടകങ്ങളിൽ ഉൾപ്പെടുന്നു.കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയ ബാധയ്ക്ക് സാധ്യത.

എങ്ങിനെ തടയാം

കുട്ടികളില്‍ നേത്ര സംരക്ഷണത്തെ കുറിച്ച് അവബോധം നല്‍കേണ്ടത് പ്രധാന്യത്തെ കുറിച്ചും പഠനത്തിൽ വ്യക്തമാക്കുന്നു. കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നതും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതും നേത്ര വ്യായാമം പതിവായി ചെയ്യുന്നതുമൊക്കെ മയോപിയ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു.

Story Highlights : Nearly 1 billion children could need glasses by 2050

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here