Advertisement

‘മുഖ്യമന്ത്രി പൂർണ പരാജയം, ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം’; പി വി അൻവർ

September 26, 2024
Google News 2 minutes Read

മുഖ്യമന്ത്രി പൂർണ പരാജയമെന്ന് പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഉടൻ ഒഴിയണം. മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്നിപർവതത്തിന് മുകളിലാണ് ഇരിക്കുന്നത്. ഇന്ത്യയിൽ മുഖ്യമന്ത്രിക്ക് മാത്രമാണ് പി ശശി നല്ലതെന്നും അൻവർ പറഞ്ഞു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയൻ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു.

പാർട്ടിയിൽ ഒരു റിയാസ് മാത്രം മതിയോ?. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാർട്ടി. പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാൻ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?’- അന്‍വര്‍ ചോദിച്ചു.

പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിലും ഇടപെടാന്‍ കഴിയില്ല. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന, പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു എന്നതാണ്. പൊലീസില്‍ മാത്രമല്ല. അത് സര്‍ക്കാരിന്റെ എട്ടുകൊല്ലത്തെ സംഭാവനയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. മറ്റൊരു സഖാക്കളും ശശിയെക്കുറിച്ച് നല്ലത് പറയില്ല, ശശിയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

Story Highlights : P V Anwar on Pinarayi Vijayan And Mohammed Riyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here