മുഖ്യമന്ത്രി രാജിവെക്കണം; സമരത്തിനൊരുങ്ങി യുഡിഎഫ്
പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്. മറ്റന്നാൾ മുതൽ സമരം നടത്താൻ യുഡിഎഫ്. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലാണ് സമരം നടത്തുക.
എന്നാൽ പിവി അൻവറിനെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട എന്നാണ് ഇന്ന് ചേർന്ന യോഗത്തിലെ തീരുമാനം. അൻവർ പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കട്ടെ ശേഷം തീരുമാനം. അൻവറിനെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് യുഡിഎഫ് യോഗം ചേർന്നത്. അൻവർ യുഡിഎഫിൽ സ്വമേധയാ വരുന്നെങ്കിൽ മാത്രം അതിനുള്ള മറുപടി നൽകുമെന്നും യോഗത്തിൽ തീരുമാനം.
എന്നാൽ ഓൺലൈൻ യോഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അൻവറിൻ്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്.
Story Highlights : UDF Protest Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here