Advertisement

പിടിതരാതെ ഇതെന്ത് പോക്ക്! വീണ്ടും റെക്കോര്‍ഡടിച്ച് സ്വര്‍ണവില

September 27, 2024
Google News 2 minutes Read
Kerala gold price hike september 27

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും പുതിയ ഉയരം കുറിച്ചു. സ്വര്‍ണം പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (Kerala gold price hike september 27)

സെപ്റ്റംബര്‍ 25ന് 480 രൂപ വര്‍ധിച്ച് പവന് 56480 എന്ന നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്നലെ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയുരുന്നില്ല. സെപ്റ്റംബര്‍ 24ന് 160 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56000 രൂപയിലെത്തിയിരുന്നു. അവിടുന്ന് വച്ചടി കയറുകയായിരുന്നു സ്വര്‍ണവില.

Read Also: ‘നേരത്തെ സംശയിച്ചതുപോലെ കാര്യങ്ങള്‍ എത്തി,എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞു’ മുഖ്യമന്ത്രി

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന തോന്നലില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകാന്‍ കാരണം.

Story Highlights : Kerala gold price hike september 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here