Advertisement

ബിഎസ്എഫ് അതിർത്തി സന്ദർശിച്ച് ദത്താത്രേയ ഹൊസബളെ

September 27, 2024
Google News 1 minute Read
rss

രാജസ്ഥാനിലെ ജയ്സാൽമീറിൽ അതിർത്തിമേഖല സന്ദർശിച്ച് ആർഎസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ. ബിഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ഹൊസബളെ ചർച്ച നടത്തി. അതിർത്തിമേഖലയിലെ തനോട് മാതാ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സേനയിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം പ്രദേശത്തെ സാഹചര്യങ്ങളും ചോദിച്ചറിഞ്ഞു.

അതേസമയം, സാംഘിക്കിന് മുന്നോടിയായി ബലിദാനി പൂനം സിങ്ങിന്റെ പ്രതിമയില്‍ സര്‍കാര്യവാഹ് പുഷ്പാര്‍ച്ചന നടത്തി.ആര്‍എസ്എസ് ഒരു സംഘടനയല്ല, രാഷ്‌ട്രനവോത്ഥാനത്തിന്റെ മുന്നേറ്റമാണെന്ന് ജയ്സാല്‍മീര്‍ ഷഹീദ് പൂനം സിങ് സ്റ്റേഡിയത്തില്‍ നടന്ന സാംഘിക്കിൽ പരാമർശിച്ചു. സൈന്യത്തെയും പൊലീസിനെയും പോലെ സംഘവും രാജ്യത്തിന്റെ സുരക്ഷാകവചമാണെന്ന് ജസ്റ്റിസ് തോമസിന്റെ വാക്കുകള്‍ ആര്‍എസ്എസിന്റെ മഹത്വത്തെ അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights : RSS Sarkaryavah Dattatreya Hosabale visit BSF Boarder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here