‘ക്ലിഫ് ഹൗസിന് മേലേ അന്‍വര്‍ എന്ന മരം ചായാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ പറ്റാതായത്’: പ്രതികരണവുമായി ഷാഫി പറമ്പില്‍

അന്‍വര്‍ വിഷയത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംപി. സി.പി.എമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയാണിതെന്നും
അന്‍വറിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രിയാണെന്നും രാഹുലിനെതിരെ പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ക്ലിഫ് ഹൗസിന് മേലേ അന്‍വര്‍ എന്ന മരം ചായാന്‍ തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രിക്ക് അന്‍വറിനെ പറ്റായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാത്തത് ധാരണ കാരണമാണെന്നും ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ രീതിയില്‍ ആണെന്നും ഷാഫി കുറ്റപ്പെടുത്തി. ബിജെപിക്ക് ജയിക്കാന്‍ സ്‌പേസ് ഉണ്ടാക്കിക്കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി ജയിക്കാന്‍ ഇടപെട്ട ഉദ്യോഗസ്ഥനെ മാറ്റാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്ക് പിണറായി വിരോധമില്ല. പിണറായിക്ക് ബിജെപി വിരോധമില്ല. രണ്ടു കൂട്ടര്‍ക്കും കോണ്‍ഗ്രസ് വിരോധം. കോണ്‍ഗ്രസുകാരനായ അന്‍വറിനെ മാലയിട്ട് സ്വീകരിച്ച് എംഎല്‍എയാക്കിയത് ആര് ? ഇടതുപക്ഷ എംഎല്‍എ എന്നതാണ് ഇപ്പോഴത്തെ പ്രസക്തി – ഷാഫി പറമ്പില്‍ വ്യക്തമാക്കി.
വടകര തിരഞ്ഞെടുപ്പില്‍ സിപിഎം, ബി ജെ പി മോഡല്‍ പ്രചാരണം നടത്തിയെന്നും ആ രീതി പാലക്കാട്ടെ സിപിഎമ്മുകാര്‍ പയറ്റുകയില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
Story Highlights : Shafi Parambil MP about PV Anvar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here