പത്ത് ദിവസം കുതിച്ചുയര്‍ന്നു, ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞു; ഇന്നത്തെ സ്വര്‍ണവിലയറിയാം
റെക്കോര്‍ഡുകള്‍ അടിക്കടി തിരുത്തി 10 ദിവസമായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 5 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7095 രൂപയായി. സ്വര്‍ണം പവന് 40 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 56760 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. (Kerala Gold price september 28)
സ്വര്‍ണം പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി പുതു റെക്കോര്‍ഡ് കുറിച്ചിരുന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7100 രൂപ എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിച്ചതോടെ മറ്റ് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണെന്ന തോന്നലില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നത് ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിപ്പിക്കുകയാണ്. ഇതാണ് വില പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്ക് പോകാന്‍ കാരണം.
Story Highlights : Kerala Gold price september 28
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here