Advertisement

ഹിസ്ബുല്ല തലവനെ വധിച്ചതിൽ ജമ്മു കശ്മീരിൽ പ്രതിഷേധം നടത്തി യുവാക്കൾ, രക്തസാക്ഷിയെന്ന് വിളിച്ച് മെഹബൂബ മുഫ്തി

6 days ago
Google News 2 minutes Read
jAMMU kASHMIR PROTEST

ലെബനനിലെ സായുധ സേന ഹിസ്ബുല്ലയുടെ തലവൻ ഹസൻ റസ്രള്ളയെ ഇസ്രയേൽ വധിച്ചതിൽ പ്രതിഷേദിച്ച് ജമ്മു കശ്മീരിൽ പ്രതിഷേധം. ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേൽ ഹിസ്ബുല്ല തലവനെ വധിച്ചത്. ഇസ്രയേലിൻ്റെ അവകാശ വാദത്തിന് പിന്നാലെ ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കശ്മീരിലെ ബുദ്ഗാമിൽ നിരവധി പേർ പങ്കെടുത്ത പ്രതിഷേധ മാർച്ച് നടന്നത്. ഹിസ്ബുല്ല തലവൻ്റെ ചിത്രം പതിച്ച പോസ്റ്ററുകളും ഇവർ ഉയർത്തിക്കാട്ടി.

ശ്രീനഗറിലെ ഓൾഡ് സിറ്റിയിലും സമാന പ്രതിഷേഘം നടന്നു. മുൻ മുഖ്യമന്ത്രി മെഹബൂബ് മുഫ്തി ഹിസ്ബുല്ല തലവനെ രക്തസാക്ഷി എന്ന് വിളിച്ചതും വിവാദമായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിഡിപിയുടെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിക്കൊണ്ടാണ് അവർ ഈ പ്രസ്താവന നടത്തിയത്. ഗാസ, ലെബനൻ എന്നിവിടങ്ങളിലെ രക്തസാക്ഷികളോടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവർ വ്യക്തമാക്കി.

സീനിയർ ഇറാൻ ജനറൽ അബ്ബാസ് നിൽഫറോഷാൻ, ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ്, ഹിസ്ബുള്ള സതേൺ ഫ്രണ്ട് കമ്മാൻഡർ അലി കരകി എന്നിവരും വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിൻ്റെ ഭാഗത്ത് നിന്നുള്ള തുടർച്ചയായ ആക്രമണങ്ങളിൽ ലെബനനിൽ മാത്രം ഇക്കഴിഞ്ഞ ദിവസങ്ങളിൽ 800 ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Story Highlights : Hezbollah chief’s killing sparks protest in J&K, Mehbooba Mufti calls him martyr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here