Advertisement

പാക് പ്രധാനമന്ത്രിക്കെതിരെ ചുട്ട മറുപടി നൽകി ഇന്ത്യ; കശ്മീർ വിഷയത്തിൽ ചൂടേറിയ ചർച്ച നടന്നത് യുഎന്നിൽ

September 29, 2024
Google News 2 minutes Read
Pakisthan, India at UN

ന്യുയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ജമ്മു കാശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കാശ്മീരിൽ ഹിത പരിശോധന നടത്തണമെന്നും , ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നുമുള്ള ആവശ്യമാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉന്നയിച്ചത്. എന്നാൽ ഈ നിലപാട് അപഹാസ്യവും കാപട്യം നിറഞ്ഞതുമാണ് എന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ തിരിച്ചടിച്ചു.

കശ്മീരിൽ അക്രമം നടത്തുന്ന ഭീകരരെ മഹത്വവത്ക്കരിക്കുയാണ് പാക് പ്രധാനമന്ത്രി ചെയ്തതെന്നും അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ നേരിടുമെന്നും ഭാവിക മറുപടിയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി ഇന്ത്യയുടെ പേരെടുത്ത് പറഞ്ഞ് നടത്തിയ പ്രസ്താവനകളിൽ മറുപടി നല്‍കാനുള്ള ഇന്ത്യയുടെ അവകാശം വിനിയോഗിച്ചായിരുന്നു ഭവിക മംഗളാനന്ദൻ മറുപടി നൽകിയത്.

പാര്‍ലമെന്റില്‍ അടക്കം പാകിസ്താന്‍ ആക്രമണം നടത്തിയെന്നും അത്തരമൊരു രാജ്യം അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യത്തിന്റെ അങ്ങേയറ്റമാണെന്നും പറഞ്ഞ ഭാവിക, അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെക്കുറിച്ച് സംസാരിക്കുന്നത് അസാധാരണമാണെന്നും ഭവിക മറുപടിയിൽ ഇന്ത്യയുടെ സ്വന്തമായിട്ടുള്ള ഈ പ്രദേശം സ്വന്തമാക്കണമെന്നതാണ് പാകിസ്താന്റെ ആഗ്രഹം. ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ പാകിസ്താന്‍ നിരന്തരം ശ്രമിച്ചു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിവാക്കാനാകാത്ത ഭാഗവുമാണെന്നും ഭവിക പറഞ്ഞു. ഭവികയുടെ മറുപടിയുടെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ജമ്മുകശ്മീരിൽ പ്രത്യേക പദവി പുന°സ്ഥാപിക്കണമെന്ന്നും ഭീകരവാദി ബുർഹാൻ വാനിയെ സൈന്യം വധിച്ചതടക്കമുള്ള വിഷയങ്ങളും ഷഹ്ബാസ് ഷെരീഫ് ഉന്നയിച്ചിരുന്നു.

Story Highlights : Indian diplomat Bhavika Mangalanandan slams Pakistani PM Shehbaz Sharif at UNGA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here