Advertisement

പി വി അൻവറിന്റെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം

September 29, 2024
Google News 1 minute Read

പി വി അൻവറിന്റെ അലനലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ പരിപാടിയുടെ സംഘാടകർ മർദിക്കുകയായിരുന്നു. അൻവർ പോയശേഷം ആർക്കോവേണ്ടി ചെയ്ത ഗുണ്ടായിസമാണ്. അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു.

അതേസമയം ഫോണ്‍ ചോര്‍ത്തലില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുത്തു. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി, ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതിനുമാണ് കേസ്. കോട്ടയം കറുകച്ചാല്‍ പൊലീസാണ് കേസെടുത്തത്.

കോട്ടയം നെടുകുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇദ്ദേഹം പരാതി നല്‍കിയിരുന്നു.

Story Highlights : Journalists Attack in P V Anvars Programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here