‘എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധമുണ്ടാകരുതെന്നാണ് ഞാന്‍ ഉള്‍പ്പെടുന്ന ഇടത് പ്രവര്‍ത്തകരുടെ നിലപാട്’; അന്‍വറിനെ പിന്തുണച്ച് അബ്ദുറഹിമാന്‍
എഡിജിപി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ നടത്തിയ ഗുരുതര ആരോപണങ്ങളെ പിന്തുണച്ച് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്ന കെ ടി അബ്ദുറഹിമാന്‍. എഡിജിപിയെ മാറ്റാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് അബ്ദുറഹിമാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പി വി അന്‍വര്‍ ഉയര്‍ത്തിയത് അതീവ ഗൗരവതരമായ ആരോപണങ്ങള്‍ എന്ന് കെടി അബ്ദുറഹിമാന്‍ പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്നതു തന്നെയാണ് താനുള്‍പ്പെടുന്ന ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിലപാടെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി. ( KT Abdu Rahiman supports P V Anvar’s allegations against ADGP ajith kumar)
ആരോപണങ്ങള്‍ ഉയര്‍ന്നിരുന്ന ഘട്ടത്തില്‍ തന്നെ എഡിജിപിയെ മാറ്റിയിരുന്നു എങ്കില്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരുന്നില്ലെന്ന് അബ്ദുറഹിമാന്‍ പറയുന്നു. എന്ത് സാങ്കേതികതയുടെ പേരിലായാലും ശരി ആരോപണവിധേയനായ എഡിജിപിയെ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഏറനാട് മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് കെടി അബ്ദുറഹിമാന്‍.
Read Also: ഹസൻ നസ്‌റല്ലയുടെ മരണവാർത്ത കേട്ട് തത്സമയ സംപ്രേക്ഷണത്തിനിടെ പൊട്ടിക്കരഞ്ഞ് ലെബനീസ് മാധ്യമപ്രവർത്തക
അബ്ദുറഹിമാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആര്‍.എസ്.എസ് ബന്ധം പാടില്ലെന്നതു തന്നെയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ നിലപാട്. അത്തരത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന സര്‍ക്കാരില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഐ നേതൃത്വവും നിലപാട് കടുപ്പിച്ചു കഴിഞ്ഞു. ADGP യെ തല്‍സ്ഥാനത്ത് നിലനിര്‍ത്തി മുന്നോട് പോവാന്‍ സര്‍ക്കാറിന് കഴിയുമെന്ന് കരുതുന്നില്ല. സഭാസമ്മളനത്തിന് മുമ്പുതന്നെ അക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് വിശ്വാസം. എന്നാല്‍ അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും അതേ തുടര്‍ന്നുണ്ടായ വലിയ ചര്‍ച്ചകളും ഇടതുപക്ഷത്തിന് വലിയ ഡാമേജാണ് വരുത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല. ADGP തൃശൂര്‍ പുരം കലക്കിയത് ഉള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് പൊലീസിനെതിരെ അന്‍വര്‍ ഉയര്‍ത്തിയത്. എംഎല്‍എയുടെ പരാതികളില്‍ അന്വേഷണം പ്രഖ്യാപിച്ചു എന്നത് ശരിതന്നെ. എന്നാല്‍ എന്ത് സാങ്കേതികതയുടെ പേരിലായാല്‍ പോലും ഗുരുതരമായ ആരേപണങ്ങള്‍ ഉയന്ന ഘട്ടത്തില്‍ തന്നെ ADGP യെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരിന്നു ചെയേണ്ടിയിരുന്നത്. എങ്കില്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരിന്നില്ലന്നൊണ് എന്റെ അഭിപ്രായം.
Story Highlights : KT Abdu Rahiman supports P V Anvar’s allegations against ADGP ajith kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here